അറസ്റ്റ് ഭയന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട പ്രവാസിക്കായി അന്വേഷണം

  • 16/09/2023


കുവൈത്ത് സിറ്റി: അറസ്റ്റ് ഭയന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട അജ്ഞാതനായ പ്രവാസിയെ തിരഞ്ഞ് ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് സംഘം. ഇയാള്‍ മയക്കുമരുന്നിന് അടിമയാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. 
ഫർവാനിയ സെക്യൂരിറ്റി പട്രോളിംഗ് പതിവ് പരിശോധന നടത്തവേ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു വാഹനം ശ്രദ്ധയില്‍പ്പെടുകയായിരുന്നു. പൊലീസിനെ കണ്ട് ഇയാള്‍ വാഹനത്തിന്‍റെ ദിശ മാറ്റി തുറന്ന ഗ്രൗണ്ടിലൂടെ പോവുകയും ചെയ്തു. പൊലീസ് പട്രോളിംഗ് സംഘം ഇതോടെ വാഹനത്തെ പിന്തുടര്‍ന്നു. പിടിക്കപ്പെടും എന്ന സാഹചര്യത്തിലാണ് ഇയാള്‍ വാഹനം ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. കാറില്‍ നിന്ന് ലഭിച്ച ഐ ഡി കാര്‍ഡില്‍ നിന്നാണ് ഇയാള്‍ സിറിയക്കാരനാണ് എന്ന് വ്യക്തമായത്. കാറിൽ നിന്ന് മയക്കുമരുന്നും പൊലീസ് കണ്ടെടുത്തു. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നാണ് റിപ്പോര്‍ട്ട്.

Related News