സ്കൂൾ വർഷാരംഭം; ട്രാഫിക്ക് തയാറെടുപ്പുകൾ പൂർത്തിയായി, 500 പട്രോളിം​ഗ് സംഘങ്ങൾ തയാർ

  • 16/09/2023


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന്റെ ആരംഭവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് ട്രാഫിക് അവയർനസ് വിഭാഗം ഓഫീസർ മേജർ അബ്ദുള്ള ബു ഹസ്സൻ അറിയിച്ചു. സർവ്വകലാശാലകൾ, സ്ഥാപനങ്ങൾ, സ്‌കൂളുകൾ, കിന്റർഗാർട്ടനുകൾ എന്നിവിടങ്ങളിലേക്കുള്ള വിദ്യാർത്ഥികളുടെ മടങ്ങിവരവ് സു​ഗമമാക്കാൻ വിവിധ സർക്കാർ ഏജൻസികൾ ഒത്തുച്ചേർന്ന സമ​ഗ്രമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.

ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കാനായി ഫ്ലെക്സിബിൾ പ്രവൃത്തി സമയം നടപ്പിലാക്കാൻ സിവിൽ സർവീസ് കൗൺസിൽ സമ്മതിച്ചിട്ടുണ്ട്. എല്ലാ റിംഗ്, മെയിൻ റോഡുകളിലും റെസിഡൻഷ്യൽ ഏരിയകളിലും സ്‌കൂളുകൾക്കായി നിശ്ചയിച്ചിട്ടുള്ള പാർക്കിംഗ് സ്ഥലങ്ങളിലും 500ലധികം ട്രാഫിക്, റെസ്ക്യൂ പട്രോളിംഗ് സംഘത്തെ ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ നിയോ​ഗിച്ചിട്ടുണ്ടെന്നും മേജർ അബ്ദുള്ള ബു ഹസ്സൻ പറഞ്ഞു.

Related News