കുവൈത്തിൽ പതിനായിരത്തിലധികം കുട്ടികളിൽ അറ്റോപിക് എക്‌സിമ ബാധിച്ചു

  • 16/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ 30 ശതമാനത്തോളം ത്വക്ക് കേസുകളും 'എക്‌സിമ' ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മുബാറക് അൽ കബീർ ഹോസ്പിറ്റലിലെ ഡെർമറ്റോളജി വിഭാഗം തലവനും ഡെർമറ്റോളജിസ്റ്റ് അസോസിയേഷനിൽ ട്രഷററുമായ ഡോ. മനാർ അൽ എനിസി. ഇതിൽ ഭൂരിഭാ​ഗവും 'അറ്റോപിക് എക്സിമ' എന്ന വിഭാഗത്തിൽ പെടുന്നുതാണ്. കൂടാതെ, അറ്റോപിക് എക്സിമയുടെ 10,000-ത്തിലധികം കേസുകളും ബാധിച്ചിരിക്കുന്നത് 12 വയസിന് താഴെയുള്ള കുട്ടികളെയാണെന്നുള്ള ആശങ്കപ്പെടുത്തുന്ന വിവരവും അദ്ദേഹം പങ്കുവെച്ചു.

ഈ രോഗത്തെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും അനുബന്ധ രോഗലക്ഷണങ്ങളെക്കുറിച്ചും അതിനുള്ള മെഡിക്കൽ, ചികിത്സാ സമീപനങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നത് ഉൾക്കൊള്ളുന്ന ക്യാമ്പയിനിന്റെ ഭാ​ഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തികളിൽ 'അറ്റോപിക് എക്സിമ' ബാധിച്ചാൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിന് ഈ അവസ്ഥയെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ നിർണായക പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News