കുവൈത്തിലെ സ്കൂളുകൾക്ക് ചുറ്റുമുള്ള റോഡുകളിൽ സുരക്ഷ ശക്തമാക്കി അധികൃതര്‍

  • 16/09/2023


കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തേക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ തയാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദിന്‍റെ അധ്യക്ഷതയില്‍ സുപ്രധാന യോഗം ചേര്‍ന്നു. അസിസ്റ്റന്‍റ് അണ്ടർ സെക്രട്ടറിമാരും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും യോഗത്തിൽ പങ്കെടുത്തു. 2023-2024 അധ്യയന വർഷത്തേക്കുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഫീൽഡ് സെക്ടറുകളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും ഏകോപനത്തെ കുറിച്ചും മന്ത്രി വിശദീകരണം തേടി.

പ്രധാന, ഉള്‍ റോഡ‍ുകള്‍, കവലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം എന്നിവിടങ്ങളിൽ മൊബൈൽ പട്രോളിംഗ് സംഘങ്ങളെ വിന്യസിക്കുന്നത് ഉൾപ്പെടെ രാജ്യത്തുടനീളമുള്ള സുരക്ഷയ്ക്കും ട്രാഫിക് പ്രവർത്തനങ്ങൾക്കുമുള്ള നിര്‍ദേശങ്ങളും അദ്ദേഹം പരിശോധിച്ചു. ഗതാഗതക്കുരുക്ക് ഉടനടി പരിഹരിക്കുക, നിയമലംഘനങ്ങൾക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക, സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മറ്റ് മാര്‍ഗങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ പിന്തുണ നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.

Related News