ക്യാമ്പസിൽ ആൺ- പെൺ ഇടകലരലിന് നിരോധനം; കുവൈറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ

  • 17/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് യൂനിവേഴ്സിറ്റിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നത് നിരോധിച്ച തീരുമാനത്തിനെിരെ വിദ്യാർത്ഥികളുടെ പ്രതിഷേധം. നാളെ തിങ്കൾ ഉച്ചയ്ക്ക് 12:30ന് വിദ്യാർത്ഥികൾ കുത്തിയിരുപ്പ് സമരം നടത്തുമെന്ന് ഇൻഡിപെൻഡന്റ് ലിസ്റ്റും ഡെമോക്രാറ്റിക് സെന്ററും അറിയിച്ചു. അതേസമയം ഡെമോക്രാറ്റിക് സെന്റർ ഈ വിഷയത്തിൽ പ്രതിഷേധിക്കുന്നതിന്റെ ഭാ​ഗമായി ഒപ്പ് ശേഖരണം നടത്തിക്കൊണ്ടുള്ള ഒരു ക്യാമ്പയിനും ആഹ്വാനം ചെയ്തിട്ടുണ്ട്. രാഷ്ട്രീയ ഇടപെടലിൽ നിന്ന് സർവകലാശാലയുടെ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവി ഉറപ്പുനൽകുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും ഭരണഘടനാ കോടതിയുടെ വിധി നടപ്പിലാക്കുന്നതിനുമാണ് വിദ്യാർത്ഥികൾ പ്രതിഷേധം ഉയർത്തുന്നത്.

Related News