പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം; നടപടിക്രമങ്ങൾ പൂർത്തിയാക്കിതായി ആഭ്യന്തര മന്ത്രാലയം

  • 17/09/2023



കുവൈത്ത് സിറ്റി: പുതിയ അധ്യയന വർഷത്തിന് ഇന്ന്  തുടക്കം കുറിക്കുമ്പോൾ എല്ലാ സുരക്ഷാ, ട്രാഫിക് നടപടികളും നടപടിക്രമങ്ങളും സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ ട്രാഫിക് ഇന്റർസെക്ഷനുകളിലും ക്യാമറകളുടെ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. അധ്യയന വർഷത്തെ വരവേൽക്കുന്നതിനായി എല്ലാ ഗവർണറേറ്റുകളിലുമായി ട്രാഫിക് ഡിപ്പാർട്ട്മെന്റ് 500 പട്രോളിംഗ് സംഘങ്ങളെ തയാറാക്കിയിട്ടുണ്ടെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ ട്രാഫിക് ബോധവൽക്കരണ വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജനറൽ നവാഫ് അൽ ഹയാൻ പറഞ്ഞു.

ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പ്രധാന റോഡുകളിലും ഉൾപ്രദേശങ്ങളിലും സ്‌കൂളുകൾക്കും സർവകലാശാലകൾക്കും ചുറ്റുമായി വിന്യസിച്ചിരിക്കുന്ന ട്രാഫിക് പൊലീസുമായും പട്രോളിംഗ് സംഘവുമായും സഹകരിക്കേണ്ടതിന്റെ ആവശ്യകത അൽ ഹയാൻ ഊന്നിപ്പറഞ്ഞു. 'ഒരു ഹൃദയത്തിൽ' എന്ന മുദ്രാവാക്യത്തിന് കീഴിൽ വർഷം മുഴുവനും നടപ്പിലാക്കുന്ന ഒരു ബോധവൽക്കരണ പദ്ധതി ആഭ്യന്തര മന്ത്രാലയം വികസിപ്പിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉൾപ്പെടെയുളള ഭീഷണികളെ ചെറുക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related News