ഒമ്പത് മാസത്തിനിടെ കുവൈത്തിൽ യാത്രാ വിലക്ക് ചുമത്തിയത് 40,000ത്തിലധികം പേ‌ർക്ക്

  • 17/09/2023



കുവൈത്ത് സിറ്റി: ഒമ്പത് മാസത്തിനിടെ രാജ്യത്ത് 40,000ത്തിലധികം പേ‌ർ യാത്രാ വിലക്ക് നേരിട്ടതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ സെപ്റ്റംബർ 14 വരെയുള്ള കാലയളവിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമെതിരെ 40,413 യാത്രാ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചതായി നീതിന്യായ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ കാലയളവിൽ തന്നെ യാത്രാ വിലക്ക് നീക്കാൻ 29,463 ഉത്തരവുകളും മന്ത്രാലയം പുറപ്പെടുവിച്ചു. നിശ്ചിത കാലയളവിൽ 57,432 യാത്രാ നിരോധന അഭ്യർത്ഥനകളാണ് മന്ത്രാലയത്തിലേക്ക് വന്നത്. കസ്റ്റഡി, ഇൻസ്റ്റാൾമെന്റുകൾ, വൈദ്യുതി, ടെലിഫോൺ ബില്ലുകൾ കുടിശ്ശിക, ട്രാഫിക് ലംഘനങ്ങൾ തുടങ്ങിയ നിരവധി കാരണങ്ങളുമുണ്ടെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Related News