തുർക്കിയിൽ കുവൈത്തി പൗരന് നേർക്ക് ആക്രമണം; നടപടി ആവശ്യപ്പെട്ട് എംപിമാർ

  • 18/09/2023



കുവൈത്ത് സിറ്റി: തുർക്കിയിലെ ട്രാബ്‌സോൺ സിറ്റിയിൽ കുവൈത്തി പൗരന് നേർക്ക് നടന്ന ആക്രമണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് എംപിമാർ. വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് എംപിമാരായ മുഹന്നദ് അൽ സയർ, ഒസാമ അൽ സെയ്ദ്, മുഹമ്മദ് അൽ റെഗൈബ് എന്നിവർ വിദേശകാര്യ മന്ത്രി ഷെയ്ഖ് സലേം അൽ സബാഹിനോട് ആവശ്യപ്പെട്ടു. കുവൈത്തിയായ വിനോദസഞ്ചാരിയെ ഭാര്യയുടെയും കുട്ടികളുടെയും മുന്നിൽവെച്ചാണ് ക്രൂരമായ ആക്രമിച്ചത്.

ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ തുർക്കിയിലെ കുവൈത്ത് എംബസി ഉടൻ നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത അൽ സെയ്ദ് ചൂണ്ടിക്കാട്ടി. വിദേശകാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ തന്നെ കുവൈത്തി പരൗന് ആവശ്യമായ ചികിത്സ നൽകുകയും കുടുംബം നാട്ടിലേക്ക് മടങ്ങുന്നതുവരെ സംരക്ഷണ ഒരുക്കണമെന്നും എംപി പറഞ്ഞു. രാജ്യത്ത് ഉള്ളത് പോലെ തന്നെ കുവൈത്തി പൗരന്മാർ വിദേശത്തായിരിക്കുമ്പോഴെല്ലാം അവരുടെ സംരക്ഷണം മന്ത്രാലയത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News