റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 107 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 18/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 107 പ്രവാസികൾ അറസ്റ്റിൽ. താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിക്കുന്ന പ്രവാസികളെ അറസ്റ്റ് ചെയ്യാനുള്ള തുടർച്ചയായ ശ്രമത്തിൽ, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. കബ്ദ് മേഖലയിലെ അൽ ഫർദ പഴം-പച്ചക്കറി മാർക്കറ്റിൽ അപ്രതീക്ഷിത സുരക്ഷാ പരിശോധന നടത്തിയാണ് അധികൃതർ നിയമലംഘകരെ വലയിലാക്കിയത്. റെസിഡൻസിയും തൊഴിൽ ചട്ടങ്ങളും ലംഘിച്ചതായി കണ്ടെത്തിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 107 പ്രവാസികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞു. ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യും.

Related News