ഓൺലൈൻ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 74 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 18/09/2023


കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട 74 പ്രവാസികൾ അറസ്റ്റിൽ. സോഷ്യൽ മീഡിയ ഉപയോ​ഗിച്ച് വേശ്യാവൃത്തിയിൽ ഏർപ്പെട്ടവരാണ് പിടിയിലായത്. പണത്തിന് പകരം പൊതു ധാർമ്മികത ലംഘിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വിവിധ രാജ്യക്കാരെയാണ് അറസ്റ്റ് ചെയ്തത്. മഹ്ബൗല, സാൽമിയ, ഹവല്ലി, ഖൈത്താൻ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 18 കേസുകളിലാണ് ഇത്രയും പേരെ പിടികൂടിയതെന്ന് അധികൃതർ പറഞ്ഞു. ആവശ്യമായ നിയമനടപടികൾ ആരംഭിക്കുന്നതിന് ബന്ധപ്പെട്ട അറസ്റ്റ് ചെയ്തവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറി.

Related News