300 ആധുനിക ട്രാഫിക് മോട്ടോർ ബൈക്കുകൾ സേനയുടെ ഭാ​ഗമാക്കി ആഭ്യന്തര മന്ത്രാലയം

  • 18/09/2023


കുവൈത്ത് സിറ്റി: 300 ആധുനിക ട്രാഫിക് മോട്ടോർ ബൈക്കുകൾ കൂടെ സേനയുടെ ഭാ​ഗമാക്കി ആഭ്യന്തര മന്ത്രാലയം. ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥരും ബൈക്കുകൾ പരിശോധിച്ചു. പുതിയ മോട്ടോർബൈക്കുകൾ ഗതാഗതം സുഗമമാക്കുന്നതിനും സുരക്ഷാ പട്രോളിംഗിന് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്കും എത്തുന്നതിനും സഹായകരമാകും. ഗതാഗതക്കുരുക്കിന് സാക്ഷ്യം വഹിക്കുന്ന ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ചില സ്‌കൂളുകൾക്കും സുപ്രധാന സൈറ്റുകൾക്കും മുന്നിലെത്താനും ബൈക്കുകൾ സഹായിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Related News