കുവൈത്തിൽ അഞ്ച് വർഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 69,000 സ്ട്രോക്ക് കേസുകള്‍

  • 18/09/2023


കുവൈത്ത് സിറ്റി: അഞ്ച് വർഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 69,000 സ്ട്രോക്ക് കേസുകളാണെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. 2017 മുതൽ 2021 വരെയുള്ള കാലയളവില്‍ 68,964 പക്ഷാഘാത കേസുകൾ രേഖപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. 2020ൽ ഏകദേശം 10,869 കേസുകളും 2021ൽ 12,475 കേസുകളും ഉണ്ടായിരുന്നു.

കൊവിഡ് വാക്‌സിന്‍റെ ഉപയോഗവും പിന്നീട് രക്തം കട്ടപിടിക്കുകയോ പക്ഷാഘാതം ഉണ്ടാകുകയോ ചെയ്യാനുള്ള സാധ്യതയെ കുറിച്ചുള്ള എംപി മുഹൽഹൽ അൽ മുദാഫിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കൊവിഡ് വാക്സിൻ ഉപയോഗത്തിന് ശേഷം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് അപൂർവമാണെന്ന് മന്ത്രി വ്യക്തമാക്കി. വാക്സിനേഷനുശേഷം രക്തം കട്ടപിടിക്കുന്നത് വൈറസ് ബാധിച്ച് രക്തം കട്ടപിടിക്കുന്നവരുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ കുറവാണെന്ന് സമീപകാല ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Related News