കുവൈറ്റ് ധനകാര്യ, വാണിജ്യ മന്ത്രാലയ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു

  • 18/09/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് ധനകാര്യ, വാണിജ്യ മന്ത്രാലയ വെബ്സൈറ്റുകൾ ഒരു അന്താരാഷ്ട്ര ഹാക്കർ ഹാക്ക് ചെയ്യാൻ ശ്രമിച്ചതായി  പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ഇതിനെത്തുടർന്ന് വാണിജ്യ മന്ത്രാലയവും,ധനകാര്യ മന്ത്രാലയവും തങ്ങളുടെ വിതരണ സംവിധാനം താൽക്കാലികമായി നിർത്തിവച്ചു.  ശമ്പളം ഉൾപ്പെടെ ഒരു കൈമാറ്റവും ധനകാര്യമന്ത്രാലയത്തിന് നടത്താൻ കഴിയില്ലെന്ന് റിപ്പോർട്ട്. സാമ്പത്തിക മന്ത്രാലയം അതിന്റെ പ്രസക്തമായ എല്ലാ സംവിധാനങ്ങളും ഔദ്യോഗിക സാമ്പത്തിക കൈമാറ്റങ്ങളും അവസാനിപ്പിക്കാൻ നിർബന്ധിതരായെന്ന് വിശദീകരിച്ചു. 

തുടർനടപടികൾക്കും പ്രശ്നത്തിന് പരിഹാരത്തിലെത്തുന്നതിനുമായി രണ്ട് മന്ത്രാലയങ്ങളും ശക്തമായ യോഗങ്ങളിലൂടെ ജാഗ്രത പുലർത്തുന്നുവെന്ന് സ്ഥിരീകരിച്ചു. പ്രശ്‍നം  ഉടൻ പരിഹരിക്കുന്നതിനായി മന്ത്രാലയങ്ങൾ ഗൂഗിൾ കുവൈറ്റുമായി ബന്ധപ്പെട്ടു.  എന്നാൽ ഹാക്കർ ആക്രമണത്തെ വാണിജ്യ വ്യവസായ മന്ത്രാലയം നിഷേധിച്ചു. മന്ത്രാലയത്തിന്റെ സംവിധാനങ്ങൾ അവരുടെ സേവനങ്ങൾ നൽകുന്നത് തുടരുന്നതായും,  നെറ്റ്‌വർക്ക് പതിവ് അറ്റകുറ്റപ്പണിയിലാണെന്നും മന്ത്രാലയം വിശദീകരിച്ചു. 


Related News