ഫ്ലെക്സിബിള്‍ പ്രവര്‍ത്തി സമയം വിജയിച്ചോ? ആകാംക്ഷയോടെ കാത്ത് കുവൈത്ത്

  • 18/09/2023


കുവൈത്ത് സിറ്റി: റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി കൊണ്ടു വന്ന ഫ്ലെക്സിബിള്‍ പ്രവര്‍ത്തി സമയം എന്ന പരീക്ഷണം വിജയമാണോ എന്ന് ആകാംക്ഷയോടെ കാത്ത് കുവൈത്തികള്‍. ഫ്ലെക്സിബിള്‍ പ്രവര്‍ത്തി സമയം " നടപ്പിലാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം സിവിൽ സർവീസ് കമ്മീഷൻ അംഗീകരിച്ചിരുന്നു. തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂൾ സമയത്തില്‍ വന്ന മാറ്റങ്ങളും പ്രഖ്യാപിച്ചു. സ്കൂള്‍ വര്‍ഷം തുടങ്ങുകയും വേനൽ അവധിക്ക് ശേഷം ജോലിയിലേക്ക് ജീവനക്കാര്‍ മടങ്ങി വരികയും ചെയ്യുമ്പോള്‍ റോഡിലെ യഥാര്‍ത്ഥ അവസ്ഥ വ്യക്തമാകും. 48 മണിക്കൂറില്‍ പുതിയ രീതി വിജയം കണ്ടോയെന്ന് അറിയാനാകും.

Related News