കുവൈറ്റ് ക്യാമ്പസിൽ ആൺ- പെൺ ഇടകലരലിന് നിരോധനം; വിദ്യാർത്ഥികൾ പ്രതിഷേധിച്ചു

  • 19/09/2023

 


കുവൈത്ത് സിറ്റി: കുവൈത്ത് യൂണിവേഴ്സിറ്റിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഇടകലരുന്നത് നിരോധിച്ച തീരുമാനത്തിനെിരെ വിദ്യാർത്ഥികളുടെ കനത്ത പ്രതിഷേധം. നിരോധനത്തിനെതിരെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ കുത്തിയിരുപ്പ് സമരം നടത്തി. സ്റ്റുഡന്റ് യൂണിയൻ പ്രതിനിധികളും കുവൈത്ത് യൂണിവേഴ്സിറ്റി അധ്യാപകരും കുത്തിയിരിപ്പ് സമരത്തിൽ പങ്കെടുത്തു. ഇന്നലെ രാവിലെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അതേസമയം, സംയുക്ത കോഴ്‌സുകൾ പിൻവലിക്കാൻ അടുത്തിടെ പുറപ്പെടുവിച്ച തീരുമാനം തീർച്ചയായും വിദ്യാർത്ഥികളെ ബാധിച്ചുവെന്ന് വിദ്യാർത്ഥി പ്രതിനിധികൾ പറഞ്ഞു. 1,500-ലധികം വിദ്യാർത്ഥികളെ ഈ തീരുമാനം ബാധിക്കുകയും അവരുടെ ടൈംടേബിളുകൾ താളം തെറ്റിക്കുകയും ചെയ്തുവെന്ന് ഡെമോക്രാറ്റിക് സെന്ററിന്റെ വിദ്യാർത്ഥി യൂണിയൻ കോർഡിനേറ്റർ മുഹമ്മദ് അൽ ഖത്താൻ പറഞ്ഞു.

Related News