പ്രമുഖ ഷവർമ്മ കടയിൽ നിന്ന് 120 കിലോ കേടായ മാംസം പിടിച്ചു

  • 19/09/2023


കുവൈത്ത് സിറ്റി: വിവിധ പ്രദേശങ്ങളിൽ വ്യാപകമായ പരിശോധനയുമായി വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ മേഖലയിലെ ഇൻസ്പെക്ടർമാർ. നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ നിരവധി ബിസിനസുകൾക്ക് പൂട്ടു വീണിട്ടുണ്ട്. ഒരു ടയർ ഫാക്ടറി, ഒരു പ്രശസ്ത റെസ്റ്റോറന്റ്, മൂന്ന് ഗ്യാരേജുകൾ, ഒരു ഭക്ഷണ വെയർഹൗസ് എന്നിവ അടച്ചുപൂട്ടി. ബാർബിക്യൂ, ഷവർമ എന്നിവയിൽ വിദഗ്ധരായ ഒരു പ്രശസ്ത റസ്റ്റോറന്റിൽ നിന്ന് ഏകദേശം 120 കിലോഗ്രാം കാലഹരണപ്പെട്ട മാംസം കണ്ടുകെട്ടിയതായി റിപ്പോർട്ടുണ്ട്.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത, പ്രത്യേകിച്ച് കാലഹരണപ്പെടൽ തീയതികൾ കഴിഞ്ഞാൽ കേടാകുന്ന മാംസത്തിന്റെ ഉപയോഗം തുടർന്നുള്ള പരിശോധനയിലു കണ്ടെത്തി. പബ്ലിക് പ്രോസിക്യൂഷന് കേസ് റഫർ ചെയ്തുകൊണ്ട് ലൈസൻസ് ഉടമകൾക്കെതിരെ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. റെസ്റ്റോറന്റ് താൽക്കാലികമായി അടപ്പിച്ചു. ഉത്ഭവ രാജ്യത്തെ വിവരങ്ങൾ കൃത്രിമം കാണിച്ചതായി കണ്ടെത്തിയ ഒരു ഭക്ഷ്യ സ്റ്റോറും പരിശോധനയിൽ കണ്ടെത്തിയിരുന്നു. നിയമലംഘനങ്ങൾ കണ്ടെത്തിയ ​ഗ്യാരേജുകൾക്കെതിരെയും നടപടി സ്വീകരിച്ചു.

Related News