1500 മദ്യക്കുപ്പികളുമായി രണ്ട് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 19/09/2023


കുവൈത്ത് സിറ്റി: ജാബർ അൽ-അഹമ്മദ് പ്രദേശത്ത് മദ്യ വിൽപ്പന നടത്തിയിരുന്ന രണ്ട് പ്രവാസികൾ അറസ്റ്റിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് ഇറക്കുമതി ചെയ്തതും പ്രാദേശികമായ നിർമ്മിച്ചും മദ്യം വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് പ്രവാസികളെ പിടികൂടാൻ സാധിച്ചതെന്ന് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓപ്പറേഷനിൽ ഇറക്കുമതി ചെയ്തതും പ്രാദേശികമായി ഉൽപ്പാദിപ്പിച്ചതുമായ 1500 മദ്യ കുപ്പികളും പിടിച്ചെടുത്തു.

ജാബർ അൽ അഹമ്മദിൽ അനധികൃത മദ്യവിൽപ്പനയിൽ ഏർപ്പെട്ടിരുന്ന ഈ രണ്ട് പ്രവാസികളെ സംബന്ധിച്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റിന് ഒരു രഹസ്യ വിവരം ലഭിക്കുകയായിരുന്നു. അന്വേഷണത്തിൽ ഏഷ്യൻ പൗരത്വമുള്ള രണ്ട് വ്യക്തികൾ ജാബർ അൽ അഹമ്മദിലെ ഒരു വീട്ടിൽ മദ്യശാല നടത്തിയിരുന്നതായി സ്ഥിരീകരിച്ചു. തുടർന്നാണ് കൃത്യമായ പ്ലാനോടെ പരിശോധന നടന്നത്. തുടർന്നുള്ള ചോദ്യം ചെയ്യലിൽ മദ്യക്കച്ചവടത്തിൽ പങ്കുള്ളതായി പ്രതികൾ സമ്മതിച്ചിട്ടുണ്ട്.

Related News