സ്പോൺസറുടെ അനുമതിയില്ലാതെ തൊഴിലാളിയുടെ റെസിഡൻസി കൈമാറ്റം; പഠനവുമായി കുവൈത്ത് മാൻപവർ

  • 19/09/2023


കുവൈത്ത് സിറ്റി: യഥാർത്ഥ തൊഴിലുടമയുടെ അംഗീകാരമില്ലാതെ തന്നെ ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് റെസിഡൻസി മാറ്റാൻ പ്രവാസി തൊഴിലാളിക്ക് അനുമതി നൽകുന്നതിനെ കുറിച്ച് ഠിച്ചുവരികയാണെന്ന് മാൻപവർ അതോറിറ്റി. സ്വകാര്യ മേഖലയിലെ തൊഴിൽ കരാറിൽ ഉൾപ്പെടുത്തിയിരിക്കുന്ന വ്യവസ്ഥകളും അല്ലെങ്കിൽ ജോലി സംബന്ധിച്ച നിയമ നമ്പർ (6/2010) ലെ ഏതെങ്കിലും ആർട്ടിക്കിളുകളും സ്പോൺസർ ലംഘിച്ചതായി സ്ഥിരീകരിച്ചാൽ റെസിഡൻസി മാറ്റാനുള്ള സംവിധാനമാണ് ഒരുങ്ങുക.

തൊഴിലുടമയുടെ നിയമപരമായ അവകാശങ്ങൾ നഷ്‌ടപ്പെടുത്താതെയാകും ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരാളിലേക്ക് നേരിട്ട് റെസിഡൻസി മാറ്റാൻ പ്രവാസി തൊഴിലാളിക്ക് അനുമതി നൽകുകയെന്ന് മാൻപവർ അതോറിറ്റിയിലെ വർക്ക് ഫോ്സ് പ്രൊട്ടക്ഷൻ സെക്ഷൻ അഫയേഴ്സ് ആക്ടിം​ഗ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ഫഹദ് അൽ മുറാദ് പറഞ്ഞു. ഇതുവരെ സ്വകാര്യ തൊഴിൽ നിയമത്തിൽ ഭേദഗതികളൊന്നുമില്ല. പഠനങ്ങളും നിരീക്ഷണങ്ങളും നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News