സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിൽ ഓഫീസർമാർക്ക് കടുത്ത പനി; COVID-19 ടെസ്റ്റുകൾ നടത്തി MOH

  • 19/09/2023

കുവൈത്ത് സിറ്റി: മിനിസ്ട്രി ഓഫ് ഹെൽത്ത് സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിൽ COVID-19 ടെസ്റ്റുകൾ നടത്തി. നിരവധി സ്പെഷ്യലൈസ്ഡ് വിദ്യാർത്ഥി ഓഫീസർമാർക്ക് പനി ബാധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ അറിയിച്ചു. നിലവിലെ കാലാവസ്ഥായിലും താപനിലയിലെ തുടർച്ചയായ മാറ്റത്തിന്റെയും ഫലമായി ആരോ​ഗ്യ അവസ്ഥയിൽ പ്രതിസന്ധിയുണ്ടായത്. എല്ലാ വിദ്യാർത്ഥികളുടെയും കൊവിഡ് പരിശോധന നടത്താൻ ആരോഗ്യ മന്ത്രാലയവുമായി (പ്രിവന്റീവ് ഹെൽത്ത്) സാദ് അൽ അബ്ദുള്ള അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസ് ഏകോപിപ്പിക്കുന്നുണ്ട്. 

എല്ലാ ഡോർമിറ്ററികളെയും അണുവിമുക്തമാക്കിയിട്ടുണ്ട്. കൂടാതെ, മുൻകരുതൽ നടപടിയായി സുഖം പ്രാപിച്ച വിദ്യാർത്ഥികളെ ബാക്കിയുള്ള വിദ്യാർത്ഥികളുടെ അടുത്ത് നിന്ന് മാറ്റുകയും ചെയ്തു.  വിദ്യാർത്ഥി ഓഫീസർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ വൈദ്യ പരിചരണവും നൽകുന്നതിനും വളരെ ശ്രദ്ധ നൽകുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News