കുവൈത്തിൽ ഏകദേശം 9,40,000 പേർക്ക് ഫുഡ് അഡിക്ഷനുണ്ടെന്ന് കണക്കുകൾ

  • 19/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ ജനസംഖ്യയിലെ ഏകദേശം 20 ശതമാനം, ഏകദേശം 9,40,000 പേർക്ക് ഫുഡ് അഡിക്ഷൻ ഉള്ളതായി കണക്കുകൾ. 2022 ജനുവരിയിൽ നടത്തിയ ഒരു പഠനത്തിൽ നിന്നുള്ള വിവരങ്ങൾ ഇന്റേണൽ മെഡിസിൻ, ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി കൺസൾട്ടന്റായ ഡോ. വഫ അൽ ഹഷാഷ് ആണ് പുറത്ത് വിട്ടത്. യേൽ സ്കെയിൽ ഉപയോഗിച്ച് വിലയിരുത്തിയ ഈ അവസ്ഥ, ആഗോളതലത്തിലും 20 ശതമാനം എന്ന സമാനമായ വ്യാപന നിരക്കിൽ നിരീക്ഷിക്കപ്പെടുന്നുണ്ട്.

ഉയർന്ന ഊർജമുള്ള ഭക്ഷണങ്ങളുടെ അമിതമായ ഉപഭോഗം, തൃപ്തികരമായി വിശപ്പ് മാറാത്ത അവസ്ഥ, പോഷണത്തിന് ശാരീരികമായ ആവശ്യമില്ലെങ്കിലും ഭക്ഷണം കഴിക്കാനുള്ള നിർബന്ധം എന്നിവയാമ് ഭക്ഷണ ആസക്തിയുടെ ലക്ഷണങ്ങൾ. ഈ അവസ്ഥ പലപ്പോഴും പഞ്ചസാര, ഗോതമ്പ് അല്ലെങ്കിൽ ഇവ രണ്ടും അടങ്ങിയ ഭക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ത്രീകൾ ഇത്തരത്തിലുള്ള ആസക്തിക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. വഫ അൽ ഹഷാഷ് അഭിപ്രായപ്പെട്ടു.

Related News