കുവൈത്തിലെ തകർന്ന റോഡുകൾക്ക് പരിഹാരം; അമേരിക്കൻ കമ്പനിയുമായി റോഡ്മെയിന്റനൻസ് കരാർ

  • 20/09/2023


കുവൈത്ത് സിറ്റി: ഹവല്ലി, ജഹ്‌റ ഗവർണറേറ്റുകളിലെ റോഡ് മെയിന്റനൻസ് കരാർ ഒരു അമേരിക്കൻ കമ്പനിക്ക് നൽകുന്നതിന് അം​ഗീകാരം ലഭിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അറിയിച്ചു. അന്താരാഷ്‌ട്ര റോഡ് മെയിന്റനൻസ് കമ്പനികൾ സമർപ്പിച്ച ബിഡുകളെ കുറിച്ച് പഠിക്കാനുള്ള ന്യൂട്രൽ ടെക്‌നിക്കൽ കമ്മിറ്റിയാണ് അനുമതി നൽകിയിട്ടുള്ളത്. വടക്കൻ മേഖലയ്ക്കുള്ള ഹൈവേകൾക്കായുള്ള ടെൻഡറും ഇതേ കമ്പനിക്ക് തന്നെ നൽകും. കാരണം അത് ഏറ്റവും കുറഞ്ഞ വിലയാണ് ഈ കമ്പനി ടെൻഡറിൽ നൽകിയിരുന്നത്. 

അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി ആദ്യത്തെ മൂന്ന് കരാറുകളിൽ ഒപ്പിടുന്നതിനുള്ള അനുമതികൾ ലഭിക്കുന്നതിന് മന്ത്രാലയം ബന്ധപ്പെട്ട അതോറിറ്റികളെ സമീപിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണികൾ അടിസ്ഥാനപരമായി വർക്ക് ഓർഡർ കരാറുകളാണ്. അതായത് മറ്റ് ഗവർണറേറ്റുകളിൽ ഏത് ജോലിയും ചെയ്യാൻ അമേരിക്കൻ കമ്പനിയെ ചുമതലപ്പെടുത്താൻ മന്ത്രാലയത്തിന് അവകാശമുണ്ട്. കൂടാതെ അറ്റകുറ്റപ്പണികൾ ഹവല്ലി, ജഹ്‌റ ഗവർണറേറ്റുകളിൽ മാത്രം പരിമിതപ്പെടുന്നില്ലെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News