പൊതു സൗകര്യങ്ങൾക്കും സേവനങ്ങൾക്കും പുതിയ ഫീസ് കൊണ്ട് വരാൻ കുവൈത്ത്

  • 20/09/2023



കുവൈത്ത് സിറ്റി: സർക്കാരിന്റെ വർക്ക് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിട്ടുള്ള പദ്ധതികൾ നടപ്പിലാക്കാൻ തുടങ്ങുന്നതിന്റെ ഭാ​ഗമായി പൊതു സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഉപയോഗത്തിന് പുതിയ ഫീസ് ചുമത്താൻ ആലോചിക്കുന്നുണ്ടെന്ന് ധനകാര്യ മന്ത്രി ഫഹദ് അൽ ജറല്ലാഹ് അറിയിച്ചു. ഫീസ് ചുമത്തുന്നതിനുള്ള ഉചിതമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ നിരക്ക് നിശ്ചയിക്കാൻ അതാത് സർക്കാർ ഏജൻസികൾക്ക് അം​ഗീകാരം നൽകികൊണ്ടാകും ഇത് നടപ്പാക്കുക. 

ഓരോ സ്ഥാപനത്തിനും നിയമങ്ങൾക്കനുസൃതമായി പൊതു സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഫീസ് സംബന്ധിച്ച തീരുമാനം എടുക്കാനാകും. നിയമ നമ്പർ 79/1995 പ്രകാരമാണ് ഇത് സാധ്യമാവുക. പതിനേഴാം നിയമനിർമ്മാണ കാലയളവിലേക്കുള്ള സർക്കാരിന്റെ പ്രവർത്തന പരിപാടിയിൽ രാജ്യത്തിന്റെ വരുമാനം വർധിപ്പിക്കാനും വികസിപ്പിക്കാനുമുള്ള ഒരു പരിപാടി ഉൾപ്പെടുത്തിയിട്ടുണ്ട്.  പൊതു സൗകര്യങ്ങൾക്കും സേവനങ്ങൾക്കും ഫീസ് കൊണ്ട് വരുന്നത് ഉൾപ്പെടെ മൂന്ന് പ്രോജക്റ്റുകളാണ് ഇതിന് കീഴിൽ വരുന്നത്.

Related News