48 മണിക്കൂറിനുള്ളിൽ ലോൺ; കുവൈത്തിൽ ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘങ്ങൾ അറസ്റ്റിൽ

  • 20/09/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ഓൺലൈൻ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന എട്ട് പേർ അറസ്റ്റിൽ. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷനിലെ മണി ക്രൈംസ് ഡിപ്പാർട്ട്‌മെന്റ് ആണ് വിവിധ രാജ്യക്കാരായ എട്ട് പേർ അടങ്ങുന്ന രണ്ട് നെറ്റ്‌വർക്കുകളെ അകത്താക്കിയത്. അപേക്ഷ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ വ്യക്തിഗത വായ്പ വാഗ്ദാനം ചെയ്തിരുന്ന ഒരു സംഘം വ്യക്തികളെ കബളിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ലോണിന് പകരമായി ആളുകളെ കൊണ്ട് ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ തുറപ്പിക്കുകയും പിന്നീട് അതിന്റെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.

ഈ ബാങ്ക് അക്കൗണ്ടുകൾ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വഞ്ചനാപരമായ ഇടപാടുകൾക്കുമായാണ് ഇവർ ഉപയോ​ഗിച്ചിരുന്നത്. 
ഈ ഓപ്പറേഷനിൽ മറ്റൊരു ക്രിമിനൽ സംഘത്തെ കൂടെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. ഒരു സ്മാർട്ട്ഫോൺ ആപ്ലിക്കേഷനിലൂടെ കുവൈത്ത് അതിർത്തിക്ക് പുറത്തുള്ള വ്യക്തികളുമായി സഹകരിച്ച് സംഘിതമായാണ് പ്രവർത്തനമാണ് ഇവർ നടത്തിയിരുന്നത്. വാണിജ്യ മേഖലയിലെ പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സഹായം വാഗ്ദാനം ചെയ്യുന്നതിനിടെ തുകകൾക്ക് ബാങ്ക് പേയ്‌മെന്റ് ലിങ്കുകൾ സൃഷ്ടിച്ച് ആളുകളെ കബളിപ്പിക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് അധികൃതർ പറഞ്ഞു.

Related News