കുവൈറ്റ് എയർവേയ്‌സ് വൈകി ; 418 യാത്രക്കാർക്ക് നഷ്ടപരിഹാരം

  • 20/09/2023


കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്‌സ് വിമാനം വൈകിയതിന് 418 യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകി. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായാണ് ഇത്രയും യാത്രക്കാർക്ക് ഫ്ലൈറ്റ് കാലതാമസത്തിന് നഷ്ടപരിഹാരം നൽകിയിയത്. ഈ കാലതാമസത്തിന് കമ്പനിയിൽ നിന്ന് പിഴയൊന്നും ചുമത്തിയിട്ടില്ല. വിമാനത്തിന് വരുന്ന സാങ്കേതിക പ്രശ്‌നങ്ങളും പക്ഷിശല്യവും ടയറുകൾ പ്രശ്നങ്ങളും പോലുള്ള കാരണങ്ങളാലാണ് വിമാനം പലപ്പോഴും വൈകാറുള്ളത്. ചിലപ്പോൾ കമ്പനിയുടെ നിയന്ത്രണത്തിനപ്പുറമുള്ളതായിരിക്കും ഈ കാര്യങ്ങളെന്നും കുവൈത്ത് എയർവേയ്‌സ് വ്യക്തമാക്കി. കൂടാതെ, ബദൽ പരിഹാരങ്ങളുടെ അഭാവവും ഈ കാലതാമസത്തിന് കാരണമാകുന്നു. ഒരു ദിവസം പുറപ്പെടുന്നതിലെ കാലതാമസം തുടർന്നുള്ള ഫ്ലൈറ്റുകളിൽ കാസ്കേഡിംഗ് എഫക്ട് ഉണ്ടാക്കുമെന്നത് ശ്രദ്ധിക്കേണ്ടതാണെന്നും കുവൈത്ത് എയർവേയ്സ് വൃത്തങ്ങൾ പറഞ്ഞു.

Related News