ഫിലിപ്പിനോ യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 16 വയസ്സുകാരൻ ജയിലിൽ

  • 20/09/2023


കുവൈത്ത് സിറ്റി: ഫിലിപ്പീൻസ് തൊഴിലാളിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റത്തിന് 16 വയസുള്ള കുവൈത്തിയെ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. ബാർ അൽ സാൽമിയിലാണ് സംഭവം നടന്നത്. യുവതി തന്നിൽ നിന്ന് ​ഗർഭിണിയായെന്ന് അറിഞ്ഞതോടെ കൗമാരക്കാരൻ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജനുവരി 21ന് ബാർ അൽ സാൽമി റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തുകയായിരുന്നു. പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷമാണ് കൊല്ലപ്പെട്ടത് മുപ്പത് വയസുള്ള സ്ത്രീയാണെന്ന് കണ്ടെത്തിയത്. 

തുടർന്നുള്ള അന്വേഷണത്തിൽ മൃതദേഹം ഫിലിപ്പീൻസ് പൗരയുടേതാണെന്നും കാണാതായതായിട്ടുള്ള പരാതി ലഭിച്ചിട്ടുള്ളതാണെന്നും കണ്ടെത്തി. ഫോറൻസിക് പരിശോധനയിൽ കൊല്ലപ്പെട്ട യുവതി ഗർഭിണിയാണെന്നും ബലാത്സംഗത്തിനും അക്രമത്തിനും ഒടുവിലാണ് കൊലപാതകം നടന്നതെന്നും വ്യക്തമായി. തുടർന്ന് നാടാകെ നടത്തിയ ഊർജിതമായ അന്വേഷണത്തിലാണ് പ്രായപൂർത്തിയാകാത്ത കുവൈത്തി പൗരനാണ് പ്രതിയെന്ന് വ്യക്തമായത്. യുവതി ​ഗർഭിണിയായതിലെ തന്റെ പങ്കാളിത്തം മറച്ചുവെക്കാനുള്ള കൊലപതാകം നടത്തിയതെന്ന് പ്രതി കുറ്റസമ്മതം നടത്തുകയും ചെയ്തു.

Related News