ധനമന്ത്രാലയം ഹാക്ക് ചെയ്യാനുള്ള ശ്രമം; ശമ്പളം നാളെ മുതൽ നൽകി തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ

  • 20/09/2023


കുവൈത്ത് സിറ്റി: ജീവനക്കാർക്കുള്ള ശമ്പളം നാളെ മുതൽ നൽകി തുടങ്ങുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ധനമന്ത്രാലയത്തിലെ വെബ്സൈറ്റിന്റെ  സുപ്രധാന സംവിധാനങ്ങളിലൊന്ന് ഹാക്ക് ചെയ്യാനുള്ള ശ്രമം പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും തുടരുകയാണ്. മുൻകരുതൽ നടപടികൾ തുടരുകയാണെന്നും സംരക്ഷണ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു. സിസ്റ്റത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബന്ധപ്പെട്ട സാങ്കേതിക അതോറിറ്റികളെ നിയോ​ഗിച്ചിട്ടുണ്ട്.

Related News