നിയമലംഘനങ്ങൾ; മൂന്ന് ദിവസത്തിനിടെ കുവൈത്തിൽ പൂട്ടിയത് 14 മെഡിക്കൽ ക്ലിനിക്കുകൾ

  • 20/09/2023



കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് ദിവസത്തിനിടെ 14 മെഡിക്കൽ ക്ലിനിക്കുകൾ പൂട്ടിച്ചതായി അധികൃതർ അറിയിച്ചു. സ്വകാര്യ മെഡിക്കൽ മേഖലയിലെ ക്ലിനിക്കുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിനെ തുടർന്നാണ് ആരോ​ഗ്യ മന്ത്രാലയത്തിന്റെ നടപടി. ഈ ക്ലിനിക്കുകളെക്കുറിച്ച് നിരവധി പരാതികൾ ഉയർന്നിരുന്നു. ഇത് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ ശ്രദ്ധയിൽപ്പെടുകയും അതിവേ​ഗ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.

സ്പെഷ്യലൈസ്ഡ് അല്ലാത്ത  ജീവനക്കാർ ജോലി ചെയ്യുന്നത്, ബന്ധപ്പെട്ട അതോറിറ്റികളിൽ നിന്ന് ആവശ്യമായ ആരോഗ്യ ലൈസൻസുകളിൽ ഇല്ലാതെ പ്രവർത്തിക്കുന്നത് തുടങ്ങിയ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ ആഴ്ചയിലെ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടന്ന പരിശോധനകളിലാണ് ഈ ക്ലിനിക്കുകൾ അടച്ചുപൂട്ടിയത്. അടുത്ത ആഴ്‌ചയിൽ സ്വകാര്യ മേഖലയിലെ മെഡിക്കൽ സൗകര്യങ്ങളെക്കുറിച്ച് മറ്റൊരു പരിശോധന ക്യാമ്പയിൻ കൂടെ നടത്തുന്നുണ്ടെന്നും മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

Related News