ഗ്രാൻഡ് ഹൈപ്പർ 37- മത് ശാഖ മിർഗാബിൽ പ്രവർത്തനമാരംഭിച്ചു

  • 20/09/2023




കുവൈറ്റ് സിറ്റി :  പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് അതിന്റെ 37- മത് ഔട്ട്ലെറ്റ് മുർഗാബ് അബ്ദുൽ അസീസ് ഹാമദ് അൽ സഖർ സ്റ്റ്രീറ്റിലെ അൽ തുജ്ജാർ ടവർ കെട്ടിടത്തിൽ സപ്തംബർ ഇരുപതിന് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് നൂറുകണക്കിന് ഉപഭോക്താക്കളെ സാക്ഷിയാക്കി ജനങ്ങൾക്കായി തുറന്ന് കൊടുത്തു .വിവിധ കലാ പരിപാടികലോഡ് കൂടി നടന്ന വർണ്ണാഭമായ ഉൽഘാടന ചടങ് ജനശ്രദ്ധയകർഷിചൂ. ഒറ്റ നിലയിലായി വിശാലമായ 21,500ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ഔട്ട്‌ലെറ്റ്  സജ്ജീകരിച്ചിട്ടുള്ളത്. ശൈഖ് ദാവൂദ് സൽമാൻ അൾ സബാഹ് , ജാസിം മുഹമ്മദ് ഖമിസ് ആൾ ശാറാഹ് എന്നിവർ ചേർന്ന്   മിർഗാബിലെ പുതിയ ഷോറൂം ജന്നങൾക്കായി തുറന്ന് കൊടുത്തു. പ്രസ്തുത ചടങ്ങിൽ ഗ്രാൻഡ് ഹൈപ്പർ മാനേജിംഗ് ഡയറക്ടർ അൻവർ അമീൻ ചെലാട്ട് , റീജണൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി ഇ ഒ മുഹമ്മദ് സുനീർ, ഡി അർ ഒ തഹ്സീർ അലി , സി ഒ ഒ മുഹമ്മദ് അസ്ലം , അമാനുള്ള കൂടാതെ  ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ഉന്നത മാനേജ്‌മെന്റ് അംഗങ്ങൾക്ക് പുറമെ മറ്റ് വിശിഷ്ടാതിഥികളും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. 

ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ലോകമെങ്ങുനിന്നുമുള്ള  പഴവർഗ്ഗങ്ങൾ , പച്ചക്കറികൾ,  ഭക്ഷ്യ- ഭക്ഷ്യേതര വസ്തുക്കൾ,നിത്യോപയോഗ പദാർത്ഥങ്ങൾ എന്നിവയുൾപ്പെടെ നിരവധി  ഉൽപ്പന്നങ്ങൾ പുതിയ ഔട്ട്‌ലെറ്റിൽ ലഭ്യമാണ്. പ്രവാസികളുടെയും തദ്ദേശീയരുടെയും  അഭിരുചികളും ആവശ്യങ്ങളും നിറവേറ്റുന്ന വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ആകർഷകമായ  വിലയിൽ  ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ  പുതിയ ഔട്‍ലെറ്റിൽ ഒരുക്കിയിട്ടുള്ളതായി മാനേജ്‌മെന്റ് വൃത്തങ്ങൾ അറിയിച്ചു.

Related News