കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരിൽ 60 ശതമാനം കുവൈത്തികൾ ആയിരിക്കണമെന്ന് ആവശ്യം

  • 21/09/2023



കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാരിൽ 60 ശതമാനം എങ്കിലും കുവൈത്തികൾ ആയിരിക്കണമെന്ന് വ്യവസ്ഥ ചെയ്യണമെന്ന് ആവശ്യം. എംപിമാരായ സൗദ് അൽ അസ്ഫൂർ, ഒസാമ അൽ സെയ്ദ്, അബ്ദുള്ള ഫഹദ്, ഷുഐബ് അൽ മുവൈസ്രി, ഫലാഹ് അൽ ഹജ്‌രി എന്നിവർ ഈ ആവശ്യം ഉന്നയിച്ച് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. കൂടാതെ വിരമിച്ചവരെ നിയമിക്കുന്നതിന്റെ ശതമാനം 30ൽ കൂടരുത്. 
ഡയറക്ടർ ബോർഡ് അംഗമല്ലാത്ത ഒരു കുവൈത്ത് ഡയറക്ടറെ നിയമിക്കണം എന്നീ വ്യവസ്ഥകളും നിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Related News