കുവൈത്തിൽ ഭക്ഷണ, പാനീയ വിലയിൽ വർധന

  • 21/09/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷണ, പാനീയ വിലയിൽ വർധനയുണ്ടായതായി കണക്കുകൾ. 2022 ഓഗസ്റ്റിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിൽ രജിസ്റ്റർ ചെയ്ത വാർഷിക ഉപഭോക്തൃ വിലയിൽ 3.82 ശതമാനം വർധനയുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ (സിഎസ്ബി) അറിയിച്ചു. ഉപഭോക്തൃ വില സൂചിക (സിപിഐ) 0.15 ശതമാനം വർധിച്ച് 130.3 ൽ എത്തിയിട്ടുണ്ട്. 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2023 ഓഗസ്റ്റിലെ വാർഷിക വില വ്യതിയാനം ഭക്ഷ്യ-പാനീയ ഗ്രൂപ്പുകളുടെ വിലയിൽ 5.70 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.

അതേസമയം സിഗരറ്റിന്റെയും പുകയില ഗ്രൂപ്പിന്റെയും വില 0.30 ശതമാനം വർധിച്ചു. വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും വില 6.97 ശതമാനവും ഹൗസിംഗ് സർവീസസ് ഗ്രൂപ്പിന് 3.23 ശതമാനവും വർധിച്ചു. ഗാർഹിക ഫർണിച്ചറുകളുടെ വില 2.59 ശതമാനം വർധിച്ചു. ആരോഗ്യ ഗ്രൂപ്പിന്റെ വില 2.60 ശതമാനം വർധിച്ചതായി സിഎസ്ബി വെളിപ്പെടുത്തി. ട്രാൻസ്‌പോർട്ടേഷൻ ഗ്രൂപ്പിന്റെ വില 3.11 ശതമാനവും ആശയവിനിമയ ഗ്രൂപ്പുകളുടെ വില 1.66 ശതമാനവും വർധിച്ചു. റെസ്റ്റോറന്റുകളുടെയും ഹോട്ടൽ ഗ്രൂപ്പുകളുടെയും വിലയിൽ 3.07 ശതമാനവും വിവിധ സാധനങ്ങളുടെയും സേവന ഗ്രൂപ്പുകളുടെയും വില 4.33 ശതമാനവും വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.

Related News