ഇലക്ട്രിക് കേബിൾ മോഷ്ടിച്ച ഏഴ് പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 21/09/2023


കുവൈത്ത് സിറ്റി: ഇലക്ട്രിക് കേബിൾ മോഷ്ടിച്ച ഏഴ് ഏഷ്യക്കാരായ പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനും ഇലക്ട്രിക്കൽ കേബിൾ മോഷണങ്ങളെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കുന്നതിനുമായി ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ ഒരു കൂട്ടായ ശ്രമത്തിലാണ് ഇവർ കുടുങ്ങിയത്. മോഷ്ടിച്ച കേബിളുകൾ ജലീബ് അൽ ഷുവൈഖ് ഏരിയയിലെ വിവിധ സ്ഥലങ്ങളിലാണ് ഒളിപ്പിച്ചിരുന്നത്. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും തുടർ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് കൈമാറിയിട്ടുണ്ട്.

Related News