ജഹ്‌റയിൽ വൻ മദ്യവേട്ട; 7000 കുപ്പി മദ്യവുമായി 6 പ്രവാസികൾ

  • 21/09/2023



കുവൈറ്റ് സിറ്റി : 3,000 ചതുരശ്ര മീറ്ററിലധികം വിസ്തീർണ്ണമുള്ള ബാർ അൽ-റഹിയയിലെ (ജാഹ്‌റ)  ഒരു ക്യാമ്പിൽ ഏഷ്യൻ പൗരത്വമുള്ള 6 ആളുകൾ നടത്തുന്ന പ്രാദേശിക മദ്യ ഫാക്ടറി ക്രിമിനൽ സെക്യൂരിറ്റി ഓഫീസർമാർ റെയ്ഡ് ചെയ്തു. വിൽപനയ്ക്ക് തയ്യാറായ 268 ബാരലുകളും 7,000 കുപ്പി മദ്യവും നിർമ്മാണത്തിനുള്ള ഉപകരണങ്ങളും പിടികൂടി.  

പിടിച്ചെടുത്ത സാധനങ്ങൾ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്യുകയും ജഹ്‌റ മുനിസിപ്പാലിറ്റിയുടെ റിമൂവൽ ടീമിനെ ഉപയോഗിച്ച് ബുൾഡോസറുകൾ ഉപയോഗിച്ച് ക്യാമ്പ് പൂർണ്ണമായും നീക്കം ചെയ്യുകയും ചെയ്തു.പിടികൂടിയ  മദ്യവും നശിപ്പിച്ചു.

Related News