ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് സംവിധാനം; തീരുമാനം പുറപ്പെടുവിച്ച് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ

  • 21/09/2023

കുവൈത്ത് സിറ്റി: ഫ്ലെക്സിബിള്‍ വര്‍ക്കിംഗ് സംവിധാനം സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ച് സിവിൽ സർവീസ് കമ്മീഷൻ. തീരുമാനമനുസരിച്ച് ജോലിയുടെ ആരംഭം രാവിലെ ഏഴ് മുതൽ രാവിലെ ഒമ്പത് വരെയാണ്. ഈ സമയ പരിധിയില്‍ എപ്പോള്‍ വേണമെങ്കില്‍ ജോലിയിൽ പ്രവേശിക്കാം. ഈ സമയം മുതല്‍ ഏഴ് മണിക്കൂര്‍ ജോലി ചെയ്ത ശേഷം തിരികെ മടങ്ങാനാകും. സർക്കാർ സ്ഥാപനത്തിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഹാജർ, പുറപ്പെടൽ സമയങ്ങൾ കൃത്യമായി രേഖപ്പെടുത്തും. ജോലിക്ക് ഹാജരാകുന്ന സമയത്തില്‍ വരുന്ന കാലതാമസം തിരികെ മടങ്ങുന്ന സമയം കൂട്ടി പരിഹരിക്കാവുന്നതാണ്. ജീവനക്കാര്‍ക്ക് അവര്‍ക്ക് യോജിച്ച സമയം തെരഞ്ഞെടുക്കാനുള്ള അനുമതിയുണ്ട്. പുതിയ തീരുമാനം കുവൈത്തിലെ ട്രാഫിക് കുരുക്ക് ലഘൂകരിക്കുമെന്നാണ് പഠനം. 

Related News