ഒമരിയയിൽ അപ്പാട്ട്മെന്‍റില്‍ ഭാര്യയെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

  • 22/09/2023

 


കുവൈത്ത് സിറ്റി: അല്‍ ഒമാരിയയിലെ അപ്പാട്ട്മെന്‍റില്‍ പ്രവാസിയായ ഭാര്യയെ കൊലപ്പെടുത്തി ബിദൂണ്‍ അറസ്റ്റിൽ. 25 വയസുള്ള ഇറാഖി പൗരയാണ് കൊല്ലപ്പെട്ടത്. ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫർവാനിയ ആശുപത്രിക്ക് മുന്നിൽ എറിഞ്ഞിട്ടാണ് പ്രതി രക്ഷപ്പെട്ടത്. ജഹ്‌റ നിന്ന് ഫർവാനിയ പ്രദേശത്തേക്ക് ഒരു മാരത്തൺ ചേസ് നടത്തിയ ശേഷമാണ് അധികൃതര്‍ക്ക് പ്രതിയെ പിടികൂടാൻ സാധിച്ചത്. ഇതിനിടെയിൽ മൂന്ന് സുരക്ഷാ പട്രോളിംഗ് കേന്ദ്രങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. 

ഫർവാനിയ ആശുപത്രിയിലെ ആക്സിഡന്‍റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിൽ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഓപ്പറേഷൻസ് റൂമിലേക്കാണ് സംഭവം സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം ലഭിച്ചത്. അജ്ഞാത ഒരു യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഉപേക്ഷിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് രാജ്യത്തെ അനധികൃത താമസക്കാരനായ ബിദൂണ്‍ യുവതിയെ വിവാഹം ചെയ്തിരുന്നുവെന്ന് കണ്ടെത്തിയത്. യുവതിയുടെ പിതാവ് എത്തി മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്.

Related News