കുവൈത്തിൽ 1.5 മില്യണ്‍ ആളുകൾ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കി

  • 22/09/2023


കുവൈത്ത് സിറ്റി: കുവൈത്തികളും താമസക്കാരുമായി ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കിയതായി കണക്കുകള്‍. നടപ്പാലിക്കി തുടങ്ങിയ കഴിഞ്ഞ മെയ് 12 മുതൽ കഴിഞ്ഞ ആഴ്ച അവസാനം വരെയുള്ള കണക്കാണിത്. റിപ്പോർട്ടുകള്‍ അനുസരിച്ച് സിസ്റ്റം വളരെ സുഗമമായി പ്രവർത്തിച്ച് വരുന്നുണ്ട്. എല്ലാ അതിർത്തി ക്രോസിംഗുകളിലും അതിന്റെ പ്രവർത്തനം സുഗമമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പൗരന്മാർക്കും താമസക്കാർക്കുമായി ഒരു സുരക്ഷാ ഡാറ്റാബേസ് സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് കൊണ്ടാണ് ഈ സംവിധാനം ആരംഭിച്ചത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ പൗരന്മാർക്കും താമസക്കാർക്കും പൗരന്മാർക്കുമുള്ള ബയോമെട്രിക് റീഡിംഗുകൾ നിയുക്ത കേന്ദ്രങ്ങളിൽ രാവിലെ 8 മുതൽ രാത്രി 8 വരെ തുടരും. കുവൈത്തിൽ താമസിക്കുന്ന 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാവരും ബയോമെട്രിക് ഫിംഗർപ്രിന്റ് പൂര്‍ത്തിയാക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News