ഡിജിറ്റൽ ജീവിത നിലവാര സൂചിക; ആഗോള തലത്തിൽ കുവൈത്ത് 63-ാം സ്ഥാനത്ത്

  • 22/09/2023


കുവൈത്ത് സിറ്റി: ഡിജിറ്റൽ ക്വാളിറ്റി ഓഫ് ലൈഫ് ഇൻഡക്‌സിൽ (ഡിക്യുഎൽ) ആഗോള തലത്തിൽ കുവൈത്ത് 63-ാം സ്ഥാനത്ത്. സർഫ്‌ഷാർക്കിന്റെ അഞ്ചാമത് വാർഷിക പട്ടികയിലാണ് കുവൈത്തിന്‍റെ ഈ നേട്ടം. പട്ടികയിൽ വിലയിരുത്തപ്പെട്ട അഞ്ച് കാര്യങ്ങളില്‍ ഇന്റർനെറ്റ് നിലവാരത്തിൽ കുവൈറ്റ് മികച്ച പ്രകടനമാണ് നടത്തിയത്. 26-ാം സ്ഥാനമാണ് ഇന്റർനെറ്റ് നിലവാരത്തിൽ കുവൈത്ത് നേടിയത്. എന്നാല്‍, വലിയ വെല്ലുവിളി നേരിടുന്ന ഇ-സെക്യൂരിറ്റിയിൽ 104-ാം റാങ്ക് മാത്രമാണ് കുവൈത്തിനുള്ളത്. 

താങ്ങാനാവുന്ന ഇന്‍റർനെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുന്നതില്‍ 35-ാം സ്ഥാനത്തും ഇ - ഇൻഫ്രാസ്ട്രക്ചറിൽ 45-ാം സ്ഥാനത്തും ഇ - ഗവൺമെന്റിൽ 66-ാം സ്ഥാനത്തുമാണ് രാജ്യം. മൊത്തത്തിലുള്ള സൂചികയിൽ സൗദി അറേബ്യയ്ക്കും (45), ഖത്തറിനും (48) പിന്നിലാണ് കുവൈത്ത്. ഏഷ്യയിൽ, കുവൈത്ത് 19-ാം സ്ഥാനത്തെത്തി. സിംഗപ്പൂർ ആണ് ഈ മേഖലയില്‍ വളരെ മുന്നിലുള്ളത്. കുവൈത്തിൽ സ്ഥിര ഇന്റർനെറ്റ് ശരാശരി വേഗം 179 എംബിപിഎസ് ആണ്. സിംഗപ്പൂരില്‍ ഇത് 300 എംബിപിഎസ് ആണ്.

Related News