സഹല്‍ ആപ്പ് വഴി പുത്തൻ സേവനം ആരംഭിച്ച് വൈദ്യുതി മന്ത്രാലയം

  • 22/09/2023


കുവൈത്ത് സിറ്റി: സഹല്‍ ആപ്ലിക്കേഷനിലൂടെ പുത്തൻ സേവനം ആരംഭിച്ച് വൈദ്യുതി, ജലം മന്ത്രാലയം. കുവൈത്തികള്‍ അല്ലാത്തവര്‍ രാജ്യത്തിന് പുറത്തേക്ക് പോകുമ്പോള്‍ അവര്‍ക്കുള്ള കുടിശ്ശികകള്‍ അന്വേഷിക്കുന്നതിനായാണ് സർക്കാർ സഹല്‍ ആപ്പില്‍ പുതിയ സംവിധാനം കൊണ്ട് വന്നിട്ടുള്ളത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ താമസക്കാരും പൗരന്മാരുമായ മന്ത്രാലയത്തിന്റെ ക്ലയന്റുകളുടെ കുടിശ്ശികയെക്കുറിച്ച് അന്വേഷിക്കാൻ ഈ സേവനം അനുവദിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Related News