ജയ്പൂരില്‍ ഇന്ന് കോണ്‍ഗ്രസിന്‍റെ മഹാറാലി; ദേശീയ നേതാക്കള്‍ പങ്കെടുക്കും

  • 22/09/2023

രാജസ്ഥാനില്‍ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന്‍റെ മഹാറാലി ഇന്ന് ജയ്പൂരില്‍. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവര്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും.


ജയ്പൂരില്‍ പുതിയ പാര്‍ട്ടി ഓഫീസിന് നേതാക്കള്‍ തറക്കല്ലിടും. ഈ മാസത്തില്‍ ഇത് രണ്ടാം തവണയാണ് രാഹുല്‍ ഗാന്ധി രാജസ്ഥാനില്‍ എത്തുന്നത്. തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കോണ്‍ഗ്രസിന് തുടര്‍ഭരണം ഉണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളുടെ വിലയിരുത്തല്‍.

"ഈ പരിപാടി ഞങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കും. മാനസരോവര്‍ മേഖലയില്‍ നടക്കുന്ന യോഗത്തില്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും'' രാജസ്ഥാന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് ഗോവിന്ദ് സിങ് ദോതസ്ര പറഞ്ഞു. ഈ വര്‍ഷം അവസാനമാണ് രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Related News