മണൽക്കടത്ത് തടയാൻ ഊര്‍ജിത ശ്രമങ്ങളുമായി കുവൈത്ത്

  • 23/09/2023


കുവൈത്ത് സിറ്റി: കുവൈത്തിലെ വിവിധ പ്രദേശങ്ങളെ മണല്‍ കടത്ത് നടക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ തരം തിരിച്ചിട്ടുണ്ടെന്ന് മുനിസിപ്പൽ കൗൺസിലിന്റെ പരിസ്ഥിതി കാര്യ സമിതി മേധാവി ആലിയ അൽ ഫാരിസി. സാൽമി, വഫ്ര തുടങ്ങിയ പ്രദേശങ്ങളാണ് അതിരൂക്ഷമായ മേഖലകളായി കണ്ടെത്തിയിട്ടുള്ളത്. കസീമ, അബ്ദാലി തുടങ്ങിയ മേഖലകളെ ഇടത്തരം മണല്‍ക്കടത്ത് നടത്തുന്ന പ്രദേശങ്ങളായി തരം തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കമ്മിറ്റി സംഘടിപ്പിച്ച മണല്‍ക്കടത്ത്, വെല്ലുവിളികൾ, പ്രതിരോധം, പരിഹാരമാർഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ ശിൽപശാലയോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഊര്‍ജിതമായ പരിശ്രമങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Related News