ഐഫോൺ 15 വിറ്റത് 900 കുവൈത്തി ദിനാറിന്‌; കമ്പനി പൂട്ടിച്ചു

  • 23/09/2023

 


കുവൈറ്റ് സിറ്റി : ഐഫോൺ 15 പുതിയ പതിപ്പ് 900 ദിനാർ വിലയ്ക്ക് വിൽക്കുന്ന ഒരു ഇലക്ട്രോണിക് ഉപകരണ വിൽപ്പന കമ്പനിയെ പിടികൂടാൻ വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പിന് കഴിഞ്ഞു, ഐഫോൺ 15 സ്വന്തമാക്കാനുള്ള ആളുകളുടെ ആഗ്രഹം മുതലെടുത്താണ് കമ്പനി വിൽപ്പന നടത്തിയത്. 460 ദിനാർ പ്രാദേശിക വിപണിയിൽ വിലയുള്ള ഐഫോണാണ് 900 ദിനാറിന്‌ വിറ്റത്.

ആധുനിക കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ സ്വന്തമാക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹം ചൂഷണം ചെയ്ത് അമിത വിലക്ക് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Related News