നിയമലംഘനം: ഡെലിവറി ഡ്രൈവർമാർക്കെതിരായ നടപടികളുടെ വിവരങ്ങള്‍ തേടി എംപി

  • 24/09/2023


കുവൈത്ത് സിറ്റി: നിയമലംഘനം നടത്തിയ ഡെലിവറി ഡ്രൈവർമാർക്കെതിരെ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച നടപടികള്‍ക്രമങ്ങളെക്കുറിച്ച് വിശദാംശങ്ങള്‍ തേടി എംപി. നിയലംഘനങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാല്‍ അല്‍ ഖാലിദിനോടാണ് എംപി ജെനൻ ബൗഷാഹ്രി വിശദ വിവരങ്ങള്‍ തേടിയത്. 18-ഉം 20-ഉം ആര്‍ട്ടിക്കിളില്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ ജോലി ചെയ്യുന്ന അതേ ഡെലിവറി കമ്പനിയുടെ കീഴിൽ രജിസ്റ്റർ ചെയ്യണം എന്നാണ് വ്യവസ്ഥ. 

നിയമലംഘനം നടത്തുന്ന ഡെലിവറി കമ്പനികൾക്കും ഡ്രൈവർമാർക്കും അവരുടെ സ്പോൺസർമാർക്കും എതിരെ സ്വീകരിച്ച നടപടിക്രമങ്ങളാണ് എംപി ചോദിച്ചത്. 2023 ജനുവരി ഒന്ന് മുതൽ ഇന്നുവരെ രജിസ്റ്റർ ചെയ്ത ലംഘനങ്ങളുടെ എണ്ണമാണ് ചോദിച്ചിട്ടുള്ളത്. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ അതിന്‍റെ കാരണങ്ങളും എംപി ചോദിച്ചു. പ്രസക്തമായ തീരുമാനത്തിലെ മൂന്നാമത്തെ ആർട്ടിക്കിൾ ലംഘിക്കുന്നവർക്കുള്ള ശിക്ഷകളെ കുറിച്ചുള്ള ചോദ്യങ്ങളും എംപി ഉന്നയിച്ചിട്ടുണ്ട്.

Related News