സാൽമിയ മേഖലയിൽ ബാച്ചിലര്‍മാരുടെ താമസം; രണ്ട് ബ്ലോക്കുകളിൽനിന്ന് പൂർണ്ണമായും ഒഴിവാക്കും

  • 24/09/2023

 


കുവൈത്ത് സിറ്റി: സാൽമിയ മേഖലയിൽ ബാച്ചിലര്‍മാരുടെ താമസവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി ബ്രാഞ്ച് നിർണായക നടപടി സ്വീകരിച്ചു. ബാച്ചിലർ വാടകയ്‌ക്ക് വീട് എടുക്കുന്ന 11, 12 ബ്ലോക്കുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള നിരവധി പരാതികൾ ലഭിച്ചിരുന്നു. ഇതോടെയാണ് കര്‍ശന നടപടികള്‍ ഉണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈ ബ്ലോക്കുകൾ പൂർണ്ണമായും വളയുന്നത് അടക്കമുള്ള നടപടികളാണ് സ്വീകരിക്കുന്നത്. ഇൻസ്‌പെക്ടർമാരും ബാച്ചിലർ വാടകക്കാരും തമ്മിലുള്ള സംഘർഷങ്ങൾ തടയാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. ചട്ടങ്ങൾ ലംഘിച്ച് ബാച്ചിലേഴ്സ് കൈവശം വച്ചിരിക്കുന്ന വസ്തുവകകള്‍ അധികൃതര്‍ നിരീക്ഷിച്ച് വരികയാണ്. ഈ ലംഘനങ്ങളിൽ അനധികൃത നിർമ്മാണങ്ങളും ഉള്‍പ്പെടുന്നുണ്ട്.

Related News