കുവൈത്തിൽ ആടുമോഷണം തുടരുന്നു; അന്വേഷണം വ്യാപിപ്പിച്ചു

  • 24/09/2023



കുവൈത്ത് സിറ്റി: മിന അബ്‍ദുള്ള പ്രധാന പ്രദേശത്തെ വിവിധ കന്നുകാലി ഫാമുകളിൽ നിന്ന് ആടുകളെ മോഷ്ടിച്ചവരെ കണ്ടെത്താനുള്ള അന്വേഷണം വ്യാപിപ്പിച്ച് ഇൻവെസ്റ്റിഗേഷൻ വിഭാഗം. രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയുമാണ് അധികൃതര്‍ അന്വേഷിക്കുന്നത്. മോഷണം നടന്ന ഫാം ഉടമകൾ മോഷ്ടാക്കൾക്കെതിരെ അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് പേരാണ് തങ്ങളുടെ ഫാമുകളില്‍ മോഷണം നടന്നതായി പരാതിപ്പെട്ടിട്ടുള്ളത്. നിരീക്ഷണ ക്യാമറകളിൽ രണ്ട് യുവാക്കളുടെയും ഒരു യുവതിയുടെയും ദൃശ്യങ്ങളാണ് പതിഞ്ഞിട്ടുള്ളത്. ഉടമയുമായി പരിചയം നടിച്ച് അവർ ആടുകളെ മേയ്ക്കുന്നവരെ കൗശലപൂർവം കബളിപ്പിക്കുകയായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

Related News