ഫര്‍വാനിയയിൽ മദ്യ ഫാക്ടറി; അഞ്ച് പേര്‍ അറസ്റ്റിൽ

  • 24/09/2023


കുവൈത്ത് സിറ്റി: ഫര്‍വാനിയയില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യ ഫാക്ടറിയില്‍ പരിശോധനയുമായി അധികൃതര്‍. റബീഹ് ഏരിയയിലെ വാടക വസതിയിൽ വൻ തോതിൽ അനധികൃത മദ്യനിർമ്മാണം നടത്തിയ അഞ്ച് പ്രവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വീടിനുള്ളിൽ അഞ്ച് പ്രവാസികൾ ചേര്‍ന്ന് മദ്യ നിര്‍മ്മാണം നടത്തുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ വിവരങ്ങളുടെ കൃത്യത സ്ഥിരീകരിച്ചതോടെ പ്രവാസികൾ മദ്യനിർമാണത്തിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ഒരു പ്രത്യേക സംഘം രൂപീകരിച്ച്, പ്രോസിക്യൂഷനിൽ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷമാണ് അധികൃതര്‍ പരിശോധന നടത്തിയത്. മദ്യം ഉൽപ്പാദിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെയ്നറുകളും കണ്ടുകെട്ടിയിട്ടുണ്ട്.

Related News