ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്ന ആദ്യത്തെ സർക്കാർ ഏജൻസിയായി കുവൈറ്റ് മാൻപവർ അതോറിറ്റി

  • 24/09/2023



കുവൈത്ത് സിറ്റി: ഫ്ലെക്സിബിൾ ജോലി സമയം നടപ്പിലാക്കുന്ന ആദ്യത്തെ സർക്കാർ ഏജൻസിയായി മാൻപവർ അതോറിറ്റി. 2023 ഒക്‌ടോബർ ഒന്നിന് പ്രാബല്യത്തിൽ വരുന്ന ഫ്ലെക്സിബിൾ വർക്കിംഗ് സിസ്റ്റം നടപ്പിലാക്കുന്നത് സംബന്ധിച്ച് സർക്കുലർ ഫോർ മാൻപവർ അതോറിറ്റി പുറത്തിറക്കി. ഷിഫ്റ്റിന്റെ തുടക്കത്തിലോ അവസാനത്തിലോ ജീവനക്കാർക്ക് 30 മിനിറ്റ് ഗ്രേസ് പിരീഡിൽ നിന്ന് പ്രയോജനം ലഭിക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് സർക്കുലർ വ്യക്തമാക്കുന്നു. ജോലിയുടെ അവസാനം 30 മിനിറ്റ് ഗ്രേസ് പിരീഡിന് പുറമെ 15 മിനിറ്റ് കാലയളവ് പ്രയോജനപ്പെടുത്താനും ജീവനക്കാരന് അർഹതയുണ്ടെന്നും സർക്കുലറിൽ പറയുന്നു.

Related News