മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സേവനങ്ങൾ ഇനി വാട്സ്ആപ് ചാനലിലും

  • 24/09/2023



കുവൈറ്റ് സിറ്റി : ആരോഗ്യ രംഗത്ത് പുതിയ ചുവടുവെപ്പുമായി മെഡക്‌സ്‌ മെഡിക്കൽ കെയർ ഫഹാഹീൽ. കുവൈത്തിലെ പ്രധാന ആരോഗ്യ സേവന ദാതാക്കളായ മെഡെക്സ് മെഡിക്കൽ കെയർ ഗ്രൂപ്പിന്റെ എല്ലാ സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഇനിമുതൽ വാട്സ്ആപ്പ്  ചാനലിൽ ലഭ്യമാകും,  ഇതിലൂടെ ഡോക്ടർമാരുടെ സമയവും ലഭ്യതയും,  പുതിയ പാക്കേജുകളും, ആരോ ഗ്യപരമായ വിവരങ്ങളും വളരെ വേഗത്തിൽത്തന്നെ ജനങ്ങളിലേക്കെത്തിക്കാൻ പുതിയ വാട്സ്ആപ് ചാനലിലൂടെ സാധ്യമാകുമെന്ന്  മാനേജ്മെന്റ് അറിയിച്ചു. 

ഡിജിറ്റൽ മേഖലയിലെ പുതിയ സാങ്കേതിക വിദ്യകൾ ജനങ്ങളിലേക്ക് ഫലപ്രദമായ രീതിയിൽ ഉപയോഗപ്പെടുത്താൻ എന്നും മുൻപന്തിയിൽ ഉണ്ടാകുമെന്ന്  വാട്സ്ആപ് ചാനൽ ലോഞ്ചിങ്ങിൽ പ്രസിഡന്റും സിഇഒ യുമായ മുഹമ്മദലി വി പി കൂട്ടിച്ചേർത്തു.

വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യാം 

Related News