കുവൈത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കടുത്ത നടപടി

  • 24/09/2023


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ നിരവധി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായി ഒരു സുരക്ഷാ മീറ്റിംഗ് നടന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും ചർച്ചയിൽ പങ്കാളിയായി. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ആഴ്‌ചയിലെ ഗതാഗത സ്ഥിതിയെക്കുറിച്ചും ഗതാഗതക്കുരുക്ക് കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനത്തെക്കുറിച്ചും യോ​ഗം വിലയിരുത്തി. പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിലെ ​ഗതാ​ഗതക്കുരുക്ക് എത്രത്തോളം രൂക്ഷമാണെന്ന് അധികൃതർ വിശകലനം ചെയ്തു. തീവ്രമായ സുരക്ഷാ, ട്രാഫിക് ക്യാമ്പയിനുകളുടെ ഫലങ്ങളെ കുറിച്ചും യോ​ഗം അവലോകനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളിൽ കടുത്ത നടപടികൾ സ്വീകരിക്കാനാണ് യോ​ഗം തീരുമാനിച്ചിട്ടുള്ളത്.

Related News