ഇന്ത്യയിൽ നിന്നുള്ള ഗാർഹിക തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുടെ നിർദേശങ്ങള്‍

  • 25/09/2023


കുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളി വിസയിൽ കുവൈത്തിലുള്ള ഇന്ത്യൻ പൗരന്മാർക്ക് നിര്‍ദേശങ്ങളുമായി ഇന്ത്യൻ എംബസി. കുവൈത്തിലെ ഗാർഹിക തൊഴിലാളി നിയമങ്ങളും ബന്ധപ്പെട്ട മന്ത്രിതല തീരുമാനങ്ങളും എക്സിക്യൂട്ടീവ് ചട്ടങ്ങളും അനുസരിച്ച് ഒരു ഇന്ത്യൻ പൗരന് ഗാർഹിക തൊഴിലാളിയായി രാജ്യത്തേക്ക് വരുന്നതിനുള്ള നിർബന്ധിത ആവശ്യകതകൾ എംബസി വിശദീകരിക്കുന്നു.

നിര്‍ദേശങ്ങള്‍ ഇങ്ങനെ

രേഖാമൂലമുള്ള തൊഴിൽ കരാർ (അറബിയിലും ഇംഗ്ലീഷിലും), നിർബന്ധമാണ്.

ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയ മിനിമം വേതനത്തിൽ കുറയാത്ത വേതനം. (ഇന്ത്യ സർക്കാരിന്‍റെ ചട്ടങ്ങൾ അനുസരിച്ച് മിനിമം വേതനം പ്രതിമാസം 120 കുവൈത്തി ദിനാറാണ്)

ജോലിയിൽ ചേരുന്ന തീയതി മുതൽ ഓരോ മാസാവസാനത്തിലും ഒരു കുറവും കൂടാതെ അംഗീരിച്ച കൂലി ഉറപ്പാക്കണം. (സമ്മതിച്ച വേതനം നൽകാത്ത സാഹചര്യത്തിൽ കാലതാമസമുള്ള ഓരോ മാസത്തിനും10 ദിനാര്‍ തൊഴിലുടമ നൽകണം)

സൗജന്യ ഭക്ഷണം, വസ്ത്രം, വൈദ്യചികിത്സ, മതിയായ താമസസൗകര്യം.

ഓവര്‍ടൈം ജോലിക്ക് അധിക ശമ്പളം.

സേവനാനന്തര ആനുകൂല്യമായി ഓരോ വർഷവും ഒരു മാസത്തെ വേതനം.

ആരോഗ്യത്തെ ബാധിക്കുന്നതോ മനുഷ്യന്‍റെ അന്തസ്സിനെ വ്രണപ്പെടുത്തുന്നതോ അപകടകരമായതോ ആയ ഒരു ജോലിയും പാടില്ല.

പരമാവധി ജോലി സമയം പ്രതിദിനം 12 മണിക്കൂറിൽ കൂടരുത്.

ഗാര്‍ഹിക തൊഴിലാളിയുടെ സമ്മതമില്ലാതെ പാസ്‌പോർട്ട്/സിവിൽ ഐഡി തൊഴിലുടമയ്ക്ക് കൈവശം വയ്ക്കാൻ കഴിയില്ല.

Related News