ദോഹയിൽ നവജാത ശിശുവിനെ വീട്ടുവാതിൽക്കൽ കണ്ടെത്തി; അന്വേഷണം

  • 25/09/2023


കുവൈത്ത് സിറ്റി: കുവൈത്തി പൗരന്‍റെ വീട്ടുവാതിൽക്കൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശുവിനെ കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദോഹയുടെ പ്രാന്തപ്രദേശത്തുള്ള ഒരു കുവൈത്തി പൗരന്‍റെ വീടിന് മുന്നിലാണ് ആരോ കുഞ്ഞിനെ ഉപേക്ഷിച്ചത്. കുഞ്ഞിനെ കണ്ടതോടെ വീട്ടുടമസ്ഥൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്‍റില്‍ ഉടൻ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസും പാരാമെഡിക്കല്‍ വിഭാഗവും സ്ഥലത്ത് എത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

Related News