വാഹന മോഷണം; കുവൈത്തിൽ രണ്ട് പേര്‍ അറസ്റ്റിൽ

  • 25/09/2023

കുവൈത്ത് സിറ്റി: കുവൈത്തിൽ വാഹന മോഷണം നടത്തിയ രണ്ട് പേര്‍ അറസ്റ്റിൽ. തുറസായ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന വാഹനം മോഷ്ടിക്കാൻ ശ്രമിക്കവേ ഒരു വ്യക്തിയെ ആദ്യം അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ, മോഷണക്കേസ് റിപ്പോർട്ട് ചെയ്ത ഒരു വാഹനവും തുടര്‍ പരിശോധനയില്‍ കണ്ടെടുത്തു. ഈ സംഭവങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന പ്രതികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

Related News